ad
Deshabhimani

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം; 24 പുതിയ തസ്തികകൾ സൃഷ്ടിക്കും

sabarimala airport
വെബ് ഡെസ്ക്

Published on Mar 02, 2026, 05:55 PM | 1 min read

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടി 24 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. 11 തസ്തികകൾ പുതിയതായി റവന്യൂ വകുപ്പിലും 13 തസ്തികകൾ ദിവസവേതനാടിസ്ഥാനലും സൃഷ്ടിക്കും. ഇതിനായി പുതിയ സ്പെഷ്യൽ തഹസിൽദാർ, എൽഎ യൂണിറ്റ് ഒരു വർഷത്തേക്ക് രൂപീകരിക്കാനും മന്ത്രിസഭ അനുമതി നൽകി.


ശബരിമല തീർഥാടകർക്ക്‌ പ്രയോജനകരമായ പദ്ധതി കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ സമ്പദ്‌ഘടനയ്‌ക്കും കുതിപ്പ്‌ പകരും. 2570 ഏക്കറിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന വിമാനത്താവളം സംസ്ഥാനപാത 59ന്‌ അരികിലാണ്‌. പമ്പയിൽനിന്ന്‌ 50 കിലോമീറ്ററും കോട്ടയം ടൗണിൽനിന്ന്‌ 40 കിലോമീറ്ററും മാത്രമാണ്‌ ദൂരം. ശബരിമല തീർഥാടകരും വിനോദസഞ്ചാരികളും വരുന്ന എരുമേലയിൽ അവർക്ക്‌ തങ്ങാൻ കഴിയുന്ന രൂപത്തിലാണ്‌ പദ്ധതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home