ad
Deshabhimani

ശബരിമല സ്വർണക്കൊള്ളക്കേസ്‌; അന്വേഷണത്തിന് ഒരു മാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി

sabarimala
വെബ് ഡെസ്ക്

Published on Mar 26, 2026, 10:39 PM | 1 min read

കൊച്ചി: ശബരിമല സ്വർണ മോഷണ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി. സ്വർണ്ണ പാളികളുടെ ശാസ്ത്രീയ പരിശോധനാഫലം ലഭ്യമാകാൻ വൈകുന്ന സാഹചര്യത്തിലാണ് കോടതി ഒരു മാസം കൂടി സാവകാശം നൽകിയത്. നിലവിലെ അന്വേഷണ പുരോഗതിയിൽ കോടതി തൃപ്തി രേഖപ്പെടുത്തി.


ജംഷഡ്‌പൂരിലെ ലാബിൽ നിന്നുള്ള പരിശോധനാഫലം ലഭിക്കാൻ കാലതാമസം നേരിടുമെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചിരുന്നു. ശാസ്ത്രീയ തെളിവുകൾ കേസിൽ നിർണ്ണായകമായതിനാലാണ് കൂടുതൽ സമയം ആവശ്യപ്പെട്ടത്.


അയൽ സംസ്ഥാനങ്ങളിലടക്കം നടത്തേണ്ടിയിരുന്ന അന്വേഷണ നടപടികൾ ഇതിനകം പൂർത്തിയാക്കിയതായും എസ്‌ഐടി വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്ന് നിരീക്ഷിച്ച കോടതി, കേസ് അടുത്തതായി മെയ് 18-ന് പരിഗണിക്കാൻ മാറ്റി.


അതിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ശബരിമലയിലെ സ്വർണ്ണ പാളികൾ മോഷണം പോയതുമായി ബന്ധപ്പെട്ട ഗൂഢാലോചനയും പ്രതികളുടെ പങ്കും വ്യക്തമാക്കുന്ന നിർണ്ണായക വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് സൂചന.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home