ad
Deshabhimani

ശബരിമല സ്വർണ്ണ മോഷണം: നടൻ ജയറാമിനെ ചോദ്യം ചെയ്തു

Actor Jayaram.JPG
വെബ് ഡെസ്ക്

Published on Jan 30, 2026, 07:42 AM | 1 min read

ചെന്നൈ: ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിനെ എസ്ഐടി ചോദ്യം ചെയ്തു. നടന്റെ ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ജയറാമിന് ബന്ധമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെയാണ് ചോദ്യം ചെയ്യൽ. ഉണ്ണികൃഷ്ണൻ പോറ്റി പലതവണ വീട്ടിൽ വന്നി പൂജകൾ ചെയ്തിട്ടുണ്ടെന്നും ജയറാം മൊഴി നൽകി.


കട്ടിളപ്പാളിയിലെ സ്വർണവും ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണവും അപഹരിച്ച കേസുകളിൽ മുഖ്യപ്രതിയാണ്‌ ഉണ്ണിക്കൃഷ്ണൻ പോറ്റി.

പോറ്റിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ആഴ്ച കോടതി തള്ളിയിരുന്നു.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home