ad
Deshabhimani

​മലയാളി മനസ്സുകളിൽ തേനും വയമ്പും നിറച്ച ജാനകിയമ്മ; അനുശോചിച്ച് മോഹന്‍ലാല്‍

mohanlal s janaki
വെബ് ഡെസ്ക്

Published on Jul 12, 2026, 11:49 AM | 1 min read

വിഖ്യാത ​ഗായിക എസ് ജാനകിയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍. ഭാരതത്തിന്റെ ഗാനകോകിലമാണ് നമ്മെ വിട്ടു പിരിഞ്ഞതെന്ന് മോഹൻലാൽ അനുശോചനക്കുറിപ്പില്‍ പറഞ്ഞു. ഒരു കാലഘട്ടം മുഴുവൻ മലയാളവും ഹിന്ദിയുമടക്കമുള്ള ഭാഷകളിൽ എത്രയെത്ര ഹൃദയഹാരികളായ ഗാനങ്ങൾ സമ്മാനിച്ച സ്നേഹസാഗരമാണ്‌ ജാനകിയമ്മ. മലയാളി മനസ്സുകളിൽ തേനും വയമ്പും നിറച്ച, കാലാതീതമായ ഒട്ടേറെ ഗാനങ്ങൾ സംഭാവന ചെയ്ത അനുഗ്രഹീത ഗായിക. എന്റെ ആദ്യചിത്രമായ 'മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ' ഗാനങ്ങൾ പാടിയ ഗായിക എന്ന നിലയിൽ ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് എനിക്കുള്ളത്. സന്തോഷവും, വിഷാദവും, കുട്ടിത്തവും ഉൾപ്പെടെയുള്ള എല്ലാ മനുഷ്യഭാവങ്ങൾക്കും ജാനകിയമ്മ തൻറെ മധുരസ്വരം പകർന്നു നൽകി. ആദ്യചിത്രത്തിന്‌ ശേഷവും, ജാനകിയമ്മ ആലപിച്ച ഒട്ടനവധി ഗാനരംഗങ്ങളുടെ ഭാഗമാകാൻ എനിക്ക് ഭാഗ്യമുണ്ടായി. എല്ലാവരേയും സമഭാവനയോടെ കാണുന്ന, ശാന്തശീലയായ അമ്മമനസ്സിനുടമയായിരുന്നു അവർ. വ്യക്തിപരമായ എനിക്ക് ഏറേ അടുപ്പമുണ്ടായിരുന്നു ജാനകിയമ്മയുമായി. അമ്മയുടെ ആത്മാവിന്‌ നിത്യശാന്തി നേരുന്നു- മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home