ad
Deshabhimani

തെരഞ്ഞെടുപ്പിൽ വിഡി സതീശൻ ആർഎസ്എസ് പിന്തുണ അഭ്യർത്ഥിച്ചു: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ

RV Babu.jpg
വെബ് ഡെസ്ക്

Published on Mar 26, 2026, 06:01 PM | 1 min read

തിരുവനന്തപുരം: 2001ലെയും 2006ലെയും നിയമസഭാ തെരഞ്ഞെടുപ്പിൽ വിഡി സതീശൻ ആർഎസ്എസ് പിന്തുണ അഭ്യർത്ഥിച്ചുവെന്ന് വെളിപ്പെടുത്തി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ വി ബാബു.


സതീശൻ 1996 ലെ ആദ്യത്തെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷം എറണാകുളത്തെ ഒരു പ്രമുഖ ആർഎസ്എസ് നേതാവിനെ കണ്ട് സതീശൻ സഹായം അഭ്യർത്ഥിച്ചു എന്ന തനിക്ക് വ്യക്തിപരമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.


2001 ൽ മത്സരിക്കുമ്പോൾ മുതൽ തന്നെ ഈ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ആത്മാർഥമായി ആർഎസ്എസിന് എതിരെ പ്രതികരിക്കാൻ സതീശന് കഴിയില്ല. കൂടുതൽ വിവാദമാകും തോറും സതീശൻ കൂടുതൽ തുറന്നുകാട്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, പറവൂരിൽ ആർഎസ്എസ് സംഘടിപ്പിച്ച ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷ ചടങ്ങിൽ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങി വിളക്കു കൊളുത്തുകയും ചെയ്തത് ഏത് ഡീൽ ആയിരുന്നെന്ന് സതീശൻ വെളിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


ആർഎസ്എസ് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമായിരുന്നു അന്നത്തെ ഗോൾവാൾക്കർ പൂജയെന്ന് സംശയിക്കുന്നവരെ കുറ്റം പറയാൻ കഴിയില്ല. 2006ൽ പറവൂരിലെ ഡീൽ എന്തായിരുന്നുവെന്ന് ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home