ad
Deshabhimani

കളരി അഭ്യാസത്തിന്റെ ചരിത്രവഴി തേടി റഷ്യൻ സംഘം കണ്ണൂരിൽ

russian team kalari.png
വെബ് ഡെസ്ക്

Published on Mar 02, 2025, 08:47 PM | 1 min read

കുഞ്ഞിപ്പള്ളി: കളരിയുടെ ചരിത്രവും, സാമ്പ്രദായങ്ങളും ധനുർവേദവും, ചികിത്സാവിധികളും മറ്റും നേരിട്ട് മനസ്സിലാക്കാനായി റഷ്യൻ സംഘം കണ്ണൂരിലെത്തി. കുഞ്ഞിപ്പള്ളി എംജിഎസ് കളരിയിലാണ്‌ സംഘമെത്തിയത്‌. സെർഗി സൊലോവീവിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ 15 പേരാണുള്ളത്‌. ഇവർ കളരിപ്പയറ്റ് പ്രദർശനവും ചികിത്സാ വിധികളും നേരിട്ട് കണ്ടറിഞ്ഞു.


പി ദിനേശൻ ഗുരുക്കൾ, കെ സന്ദീപ് എന്നിവർ കളരിപ്പയറ്റിനു നേതൃത്വം നൽകി. കളരി സംഘം പ്രസിഡന്റ്‌ സത്യൻ എടക്കാട്, ഡോ.പി ഹണിമ, രാഖി രഘൂത്തമൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home