ad
Deshabhimani

print edition രൂപ താഴേയ്‌ക്കുതന്നെ

money
വെബ് ഡെസ്ക്

Published on Jun 04, 2026, 12:00 AM | 1 min read

കൊച്ചി : അമേരിക്കൻ ഡോളറിനെതിരെ രൂപ വീണ്ടും നഷ്ടം നേരിട്ടു. ഇന്റർബാങ്ക് ഫോറെക്സ് വിപണിയിൽ മുൻദിവസത്തെ അവസാന നിരക്കായ 95.36ൽനിന്ന്‌ ഏഴുപൈസ നഷ്ടത്തിൽ 95.43ലാണ് രൂപ വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിനിടെ നഷ്ടം 44 പൈസയായി വർധിച്ച്‌ മൂല്യം 95.80ലേക്ക് താഴ്-ന്നു. പിന്നീട് നില അൽപ്പം മെച്ചപ്പെട്ട്‌ 34 പൈസ നഷ്ടത്തിൽ 95.70ൽ വ്യാപാരം അവസാനിപ്പിച്ചു.


തൊഴിൽ ചൂ‍ഷണത്തിലൂടെ നിർമിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതിൽ പരാജയപ്പെട്ടുവെന്ന്‌ ആരോപിച്ച് അമേരിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ 12.5 ശതമാനം അധികതീരുവ ചുമത്താനൊരുങ്ങുന്നുവെന്ന വാർത്ത രൂപയ്‌ക്ക്‌ തിരിച്ചടിയായി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നതോടെ ഇറക്കുമതിക്കാരുടെ ഡോളർ ആവശ്യം വർധിച്ചതും ഇന്ധനവിലവർധനയെതുടർന്നുള്ള വിലക്കയറ്റവും വിദേശനിക്ഷേപകർ വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നതും തകർച്ചയുടെ ആക്കംകൂട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home