Deshabhimani

print edition പന്നിക്കൂട്ടം ആക്രമിച്ച്‌ ടാപ്പിങ് തൊഴിലാളിക്ക്‌ പരിക്ക്‌

WILD BOAR ATTACK

പരിക്കേറ്റ യേശുദാസൻ

വെബ് ഡെസ്ക്

Published on Oct 11, 2026, 01:00 AM | 1 min read

വെള്ളറട : റബർ ടാപ്പിങ്ങിനായി ബൈക്കിൽ പോകുകയായിരുന്ന തൊഴിലാളിക്ക് പന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക്. കണ്ടംതിട്ട പന്തവീട്ടിൽ യേശുദാസിനാണ് (44) പരിക്കേറ്റത്. ശനി രാവിലെ അഞ്ചരയോടെ നിരപ്പുകാലിലാണ്‌ സംഭവം. പന്നിക്കൂട്ടം യേശുദാസിന്റെ ബൈക്കിനുനേരെ പാഞ്ഞടുത്ത്‌ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. റോഡിൽനിന്ന്‌ ദൂരേക്ക് തെറിച്ചുവീണ യേശുദാസിന്റെ വാരിയെല്ലുകൾക്കും തലയ്ക്കും ഗുരുതര പരിക്കേറ്റു. ഉടൻ ഇദ്ദേഹത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


മലയോര മേഖലയിൽ അതിരാവിലെ ജോലികൾക്കായി ഇറങ്ങുന്ന കർഷകരും തൊഴിലാളികളും നിരന്തരം കാട്ടുപന്നി ആക്രമണ ഭീതിയിലാണ്. വെള്ളി രാവിലെ ജോലിക്കായി ബൈക്കിൽ പോകുകയായിരുന്ന മറ്റൊരു യാത്രക്കാരനെ പന്നിക്കൂട്ടം ഇടിച്ചുപരിക്കേൽപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സമാനമായ ആക്രമണം. ഉടൻ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home