അനധികൃത മദ്യവിൽപ്പന; ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ

താനൂർ: കളരിപ്പടിയിൽ അനധികൃത മദ്യവിൽപ്പന നടത്തിയ ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ. കളരിപ്പടി സ്വദേശി മേച്ചേരി അർജുനാ(53)ണ് താനൂർ പൊലീസ് പിടിയിലായത്.
കാട്ടാടം പാടത്തിനു സമീപത്തായി ഷെഡ്ഡിൽ 14.300 ലിറ്റർ മദ്യം ശേഖരിച്ച് വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. താനൂർ ഡിവൈഎസ്പി പി പ്രമോദിൻ്റെ നിർദേശപ്രകാരം താനൂർ സിഐ കെ ടി ബിജിത്ത്, എസ്ഐമാരായ എൻ ആർ സുജിത്, എസ് ബവിത, സിപിഒമാരായ രാഗേഷ്, ഷിബിൻ, അനിൽ, ഷിബു, സുജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.










0 comments