'ചീഫ് ജസ്റ്റിസിന്റെ മുഖത്ത് തുപ്പിയാൽ ആറ് മാസമേ ശിക്ഷ കിട്ടൂ': അധിക്ഷേപ പരാമർശവുമായി ടി ജി മോഹൻദാസ്

തിരുവനന്തപുരം: ചീസ് ജസ്റ്റിസിന് നേരെ അധിക്ഷേപ പരാമർശവുമായി ആർഎസ്എസ് വക്താവ് ടി ജി മോഹൻദാസ്. ഖജുരാഹോ വിഷയം കോടതിയിലെത്തിയപ്പോൾ പരിഹസിച്ച ചീഫ് ജസ്റ്റിന്റെ മുഖത്ത് തുപ്പാൻ ഹിന്ദുവിനെ കണ്ടില്ല എന്നാണ് മോഹൻദാസ് പറഞ്ഞത്. ചീഫ് ജസ്റ്റിസിന്റെ മുഖത്ത് തുപ്പിയാൽ ആറ് മാസമേ ശിക്ഷ കിട്ടൂ.
അയാളുടെ വണ്ടി തടഞ്ഞാൽ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി വൈകിട്ട് പറഞ്ഞ് വിടും, അത് ചെയ്യാൻ ഹിന്ദു തുനിഞ്ഞില്ലെന്നും പകരം സോഷ്യൽ മീഡിയയിൽ ചീഫ് ജസ്റ്റിസിനെ ട്രോളുകയാണ് ഹിന്ദു ചെയ്തതെന്നുമാണ് പരാമർശം. നിങ്ങൾ മഹാവിഷ്ണുവിനെ പുച്ഛിച്ച്, അധിക്ഷേപിച്ച് സംസാരിച്ചു. അത് നിങ്ങൾ സമ്മതിക്കണം.
അല്ലാതെ ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു എന്ന് വെറുതെ പറഞ്ഞാൽ പോരാ. നിങ്ങൾ ബഹുമാനിച്ചില്ലെങ്കിൽ ഹിന്ദു മതത്തിനു ഒരു ചുക്കും സംഭവിക്കില്ല. ഇത്തരം വിടുവായത്തം നിങ്ങൾ പറയാതെ ഇരിക്കണമായിരുന്നു. മഹാവിഷ്ണുവിനെ അപമാനിച്ചതിന് പരിഹാരമായി എല്ലാ മതങ്ങളോടും ബഹുമാനമാണ് എന്ന് പറഞ്ഞാൽ മതിയോ.
മഹാവിഷ്ണുവിനോട് ബഹുമാനമുണ്ടെന്ന് പറഞ്ഞില്ലല്ലോ എന്നും മോഹൻദാസ് പറഞ്ഞു. കോടതികളിൽ ഇത്തരം ദുരന്തന്മാർ ധാരാളം ഉണ്ടെന്നും മോഹൻദാസ് പ്രതികരിച്ചു. ഇത്തരം ആളെ നശിപ്പിക്കാൻ നരേന്ദ്രമോദിയിലൂടെ പ്രവർത്തിച്ച മഹാവിഷ്ണുവിന് നന്ദിയെന്നും അധിക്ഷേപ വിഡിയോക്കൊടുവിൽ മോഹൻദാസ് പറയുന്നു.










0 comments