ad
Deshabhimani

ശുദ്ധീകരണ പ്രക്രിയകളും ക്ലോറിനേഷനും നടത്തുന്നു; ശുദ്ധമാണ്‌ കുടിവെള്ളം: മന്ത്രി

Roshy Augustine
വെബ് ഡെസ്ക്

Published on Oct 07, 2025, 05:54 PM | 1 min read

തിരുവനന്തപുരം: വാട്ടർ അതോറിറ്റി ശുദ്ധീകരണ പ്രക്രിയകളും ക്ലോറിനേഷനും നടത്തിയാണ് കുടിവെള്ളം വിതരണം ചെയ്യുന്നതെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. വിവിധ വിതരണ സ്ഥലങ്ങളിൽനിന്ന് വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് വാട്ടർ അതോറിറ്റിയുടെ ക്വാളിറ്റി വിങ്‌ ഗുണനിലവാരം ഉറപ്പുവരുത്താറുണ്ട്.


അമീബിക് മസ്തിഷ്കജ്വരം പ്രതിരോധിക്കുന്നതിനായി സർക്കാർ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്ര പ്രവർത്തനം നടത്തിവരുന്നു. ജലസംഭരണികൾ വൃത്തിയാക്കി ക്ലോറിനേഷൻ നടത്തുന്നതിനും ജലസംഭരണികളിൽനിന്നും നോൺ വാട്ടർ ട്രീറ്റ്മെന്റ്‌ പ്ലാന്റുകളിൽ നിന്നും വിതരണം ചെയ്യുന്ന ജലത്തിൽ സൂപ്പർ ക്ലോറിനേഷൻ ചെയ്യുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home