ad
Deshabhimani

മുന്നണി മാറ്റം മറുപടി അർഹിക്കാത്ത അഭ്യൂഹം; ഇടതുഭരണം തുടരുമെന്ന് റോഷി അഗസ്റ്റിൻ

Roshy Augustine.jpg
വെബ് ഡെസ്ക്

Published on Jan 13, 2026, 10:53 AM | 1 min read

തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) എൽഡിഎഫ് വിടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഇത്തരം അഭ്യൂഹങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം തന്നെ പാർട്ടി ഉറച്ചുനിൽക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


മുന്നണി വിടുന്നതിനെക്കുറിച്ച് പാർട്ടി യാതൊരു ചർച്ചയും നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന ഉപവാസ സമരത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി പങ്കെടുക്കാത്തതിനെ മുൻനിർത്തി ചില മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണ്.


ജോസ് കെ. മാണി പങ്കെടുക്കാത്തതിന്റെ കാരണം അദ്ദേഹം തന്നെ വ്യക്തമാക്കിയതാണെന്നും റോഷി അഗസ്റ്റിൻ ചൂണ്ടിക്കാട്ടി. മുന്നണിയുടെ ജാഥ നയിക്കാൻ ജോസ് കെ. മാണിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.


കഴിഞ്ഞ ദിവസം നടന്ന സമരത്തിൽ പാർട്ടിയുടെ അഞ്ച് പ്രതിനിധികൾ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് തങ്ങളെ ആരും സമീപിച്ചിട്ടില്ല. ഇടതുമുന്നണിയിലേക്ക് എത്തിയത് ആലോചിച്ചുറപ്പിച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്.


ഇടതുഭരണം തന്നെ സംസ്ഥാനത്ത് തുടരും എന്നതിൽ സംശയമില്ലെന്നും കേരള കോൺഗ്രസിനെ സംബന്ധിച്ച് അവസാന വാക്ക് ജോസ് കെ. മാണിയുടേതാണെന്നും റോഷി അഗസ്റ്റിൻ ആവർത്തിച്ചു. ജെ.ബി. കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് പാർട്ടിക്ക് യാതൊരു ആശങ്കയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home