print edition വിദ്യാഭ്യാസ മേഖലയ്ക്ക് കേരളം വഴികാട്ടി : റോമില ഥാപ്പർ

തിരുവനന്തപുരം
വിദ്യാഭ്യാസ മേഖലയിലെ തുടർവികാസത്തിന് കേരളം വഴികാട്ടിയാകുമെന്ന് ചരിത്രകാരി റോമില ഥാപ്പർ പറഞ്ഞു. ‘വിഷൻ 2031’ -അന്താരാഷ്ട്ര കോൺഫറൻസിന്റെ ഉദ്ഘാടനചടങ്ങിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അവർ.
വികസനവും ജനാധിപത്യവും എന്ന വിഷയത്തിൽ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നതിന് കേരളം വേദിയാകുന്നു എന്നത് ഉചിതമായ കാര്യമാണ്. സാക്ഷരത, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ കേരളം ശ്രദ്ധേയമായ മുന്നേറ്റമാണ് കൈവരിച്ചത്. വിദ്യാഭ്യാസ പരിപാടികൾ വായനയിലും എഴുത്തിലും മാത്രമല്ല ലക്ഷ്യമിടുന്നത്, നാം ജീവിക്കുന്ന ലോകത്തെ ആഴത്തിൽ മനസ്സിലാക്കുന്നതിലും അത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിദ്യാഭ്യാസ പദ്ധതിയിലുള്ള ഈ സവിശേഷമാറ്റം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്ന് റോമില ഥാപ്പർ പറഞ്ഞു.









0 comments