ബാലരാമപുരത്ത് ലോട്ടറികട കുത്തിത്തുറന്ന് മോഷണം; നഷ്ടപ്പെട്ടത് ഒന്നരലക്ഷം രൂപയുടെ ടിക്കറ്റുകൾ

പ്രതീകാത്മക ചിത്രം
ബാലരാമപുരം: ലോട്ടറിക്കട കുത്തിത്തുറന്ന് വൻ മോഷണം. ഒന്നരലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ചു. നഷ്ടപ്പെട്ടത് വിഷു ബമ്പർ ഉൾപ്പടെയുള്ള ടിക്കറ്റുകൾ. ബാലരാമപുരം കൊടിനടയിൽ പ്രവർത്തിക്കുന്ന കരമന ദുർഗാനഗർ സ്വദേശി നാരായണന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്മി സെന്ററിൽ നിന്നാണ് ഇത്രയും അധികം ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ചത്.
വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് കടയടച്ച് നാരായണൻ വീട്ടിൽ പോയത്. ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോൾ പുറകിലത്തെ വാതിൽ കുത്തിപ്പൊളിച്ചനിലയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലോട്ടറി ടിക്കറ്റുകളും അലമാരയിൽ സൂക്ഷിച്ചിരുന്ന 6000 രൂപയും മോഷണം പോയതായി കണ്ടെത്തിയത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് പരിശോധന നടത്തി. അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.










0 comments