ad
Deshabhimani

print edition പശുക്കടത്ത് ആക്രമണം: ഭീഷണി കേരളത്തിലും

Cow Vigilante Attack.jpg
avatar
സ്വന്തം ലേഖകൻ

Published on May 25, 2026, 12:52 AM | 1 min read

മഞ്ചേശ്വരം: ഉത്തർപ്രദേശ്‌ അടക്കം ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽമാത്രം കേട്ടുകേൾവിയുള്ള പശുക്കടത്തിന്റെ പേരിലുള്ള ഭീഷണിയും മർദനവും കേരളത്തിലേക്കും. കാസർകോട്‌ ബായാറിൽ കാളകളുമായി പോയ പിക്കപ് വാൻ തടഞ്ഞ് ഡ്രൈവർ ഇബ്രാഹിം ഖലീലിനെയാണ്‌ പശുക്കടത്ത് ആരോപിച്ച് ഭീഷണിപ്പെടുത്തിയത്‌.


ശനിയാഴ്‌ച രാത്രി ഒന്പതിനാണ്‌ സംഭവം. മഞ്ചേശ്വരത്തേക്ക് നാല് കാളകളെ പിക്കപ് വാനിൽ കൊണ്ടുവരുന്പോൾ രണ്ട് ബൈക്കുകളിലായി നാലുപേർ പിന്തുടർന്നു. ബൈക്കിൽ വന്നവർ വാൻ തടഞ്ഞുനിർത്തി അസഭ്യം പറയുകയും വടിവീശി ഭീഷണി മുഴക്കുകയും ചെയ്‌തെന്ന് ഇബ്രാഹിം ഖലീൽ പറഞ്ഞു. പശുക്കടത്ത്‌ അനുവദിക്കില്ലെന്നുപറഞ്ഞായിരുന്നു ഭീഷണി. തെക്കൻ കർണാടകത്തിലെ ബജ്‌റംഗ്‌ദൾ അടക്കമുള്ള തീവ്രഹിന്ദുത്വ സംഘടനകൾ കേരളത്തിലും സ്വാധീനമെത്തിക്കുന്നതിന്റെ ഭാഗമാണ്‌ ഇത്തരം ആക്രമണങ്ങളെന്ന്‌ നാട്ടുകാർ പറയുന്നു. സംഭവത്തിൽ പുനീത്, കണ്ടാലറിയുന്ന മറ്റൊരാൾ എന്നിവർക്കെതിരെ കേസെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home