print edition രാഹുലിന്റെ മറ്റ് ഇരകളും മുന്നോട്ടുവരണം: റിനി ആന്‍ ജോര്‍ജ്

കൊച്ചി
പൊലീസിന്റെയും കോടതിയുടെയും സമൂഹത്തിന്റെയും സംരക്ഷണം ഉണ്ടാകുമെന്ന് ഉറപ്പായതോടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ അതിക്രമങ്ങൾക്ക് ഇരയായ മറ്റ് അതിജീവിതകളും സംഭവിച്ച കാര്യങ്ങൾ ധൈര്യത്തോടെ വെളിപ്പെടുത്തണമെന്ന് നടി റിനി ആന്‍ ജോര്‍ജ്. രാഹുലിന്റെ ഇരകളായ വേറെയും സ്‌ത്രീകളുണ്ട്.
തന്നെ വലയിലാക്കാൻ ശ്രമിച്ചെങ്കിലും കുടുങ്ങിയില്ല. താൻ ആരോപണങ്ങളുമായി മുന്നോട്ടുവന്നപ്പോൾ എല്ലാം കഥകളാണെന്ന് പറഞ്ഞ് അധിക്ഷേപിച്ചവരുണ്ട്. അതങ്ങനെയല്ലെന്നുള്ള ആദ്യസൂചന കോടതി നൽകിയിരിക്കുന്നു. സൈബര്‍ ആക്രമണം നേരിടേണ്ടിവന്നു. ഒരുപാട് അനുഭവിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി പരസ്യമായി രംഗത്തെത്തിയ റിനി ,തന്റെ സഹോദരിമാര്‍ക്ക് നീതികിട്ടാന്‍ നിമിത്തമായതില്‍ അത്യന്തം ആനന്ദവും ചാരിതാർഥ്യവുമുണ്ടെന്നും പറഞ്ഞു.










0 comments