നൈസമോൾടെ ചിരിയിൽ എല്ലാം ഉണ്ട്: റിമി ടോമി

തിരുവനന്തപുരം: ദുരന്തകാലത്ത് തളരാതെ ജനങ്ങളെ ചേർത്ത് നിർത്തിയ സർക്കാരാണ് കേരളത്തിലേതെന്ന് പ്രമുഖ യുവ ഗായിക റിമി ടോമി പറഞ്ഞു. വയനാട് ദുരന്തത്തിൽ എല്ലാം നഷ്‌ടപ്പെട്ടവർക്ക് സർക്കാർ നിർമിച്ചു നൽകിയ വീട് ഇതിനുദാഹരണമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മടിയിൽ ഇരിക്കുന്ന നൈസ മോൾടെ മുഖത്തുകാണുന്നു ആ ചിരി സന്തോഷം നല്കുന്ന കാര്യമാണെന്നും പിആർഡി തയ്യാറാക്കിയ മുഖ്യമന്ത്രിയുടെ പ്രതിവാര പരിപടിയായ ‘ നാം മുന്നോട്ടിൽ’ റിമി ടോമി പറഞ്ഞു.
അവരുടെ വാക്കുകൾ: ‘നിപ്പയും കോവിഡും ,പ്രളയവും പ്രകൃതിക്ഷോഭവും ഒക്കെ വരുമ്പോളും ജനങ്ങളെ ചേർത്ത പിടിക്കുന്ന ഒരു സർക്കാരാണ് നമുക്കുള്ളത് എന്നത് നമുക്ക് അങ്ങേയറ്റം അഭിമാനിക്കാവുന്ന ഒരു കാര്യമാണ്. ഈ അടുത്ത് വയനാട് നടന്ന പ്രളയത്തിൽ നാമെല്ലാവരും നടുങ്ങി വിറച്ചപ്പോൾ ,അതിൽ ഉറ്റവരും ഉടയവരും ഒക്കെ നഷ്ട്ടപ്പെട്ട് ഇരിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് ഇതിന്റെ ആദ്യ ഘട്ടത്തിൽ 178 പേർക്കാണ് താമസിക്കാനുള്ള വീടും അതിനോടൊപ്പം തന്നെ ഒരു ടൗൺഷിപ്പും സർക്കാർ നൽകുന്നു എന്ന ഒരു സന്തോഷവാർത്ത നമുക്ക് അങ്ങേയറ്റം അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണ് .അതിൽ ഏറ്റവും വലിയതാണ് പിണറായി സാറിന്റെ മടിയിൽ ഇരിക്കുന്ന കുഞ്ഞുവാവ നൈസ മോൾടെ മുഖത്തുകാണുന്നു ആ ചിരി.’










0 comments