ad
Deshabhimani

കാസർകോട് ബിജെപിയിൽ ഭിന്നത; മഞ്ചേശ്വരം ചുമതല ഒഴിയാൻ അശ്വിനി

കാസർകോട് ബിജെപിയിൽ ഭിന്നത; മഞ്ചേശ്വരം ചുമതല ഒഴിയാൻ അശ്വിനി

കെ സുരേന്ദ്രൻ(ഇടത്) എം എൽ അശ്വിനി(വലത്)

വെബ് ഡെസ്ക്

Published on Mar 10, 2026, 03:04 PM | 1 min read

കാസർകോട് : ബിജെപി കാസർകോട് ജില്ലാ നേതൃത്വത്തിൽ ഭിന്നത രൂക്ഷം. മഞ്ചേശ്വരം മണ്ഡലം ഇൻചാർജ് ചുമതലയിൽ നിന്നും ഒഴിവാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനി ജില്ലാ കോർ കമ്മിറ്റിയിൽ ആവശ്യപ്പെട്ടു. കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ നടത്തുന്ന പരിപാടികള്‍ തന്നെ അറിയിക്കുന്നില്ലെന്ന് അശ്വിനി ആരോപിച്ചു.


സുരേന്ദ്രൻ തന്റെ അനുയായികളെ മാത്രം പരിപാടികളിൽ ഉൾപ്പെടുത്തുന്നുവെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആരോപണം. അശ്വിനിയെ പിന്തുണയ്ക്കുന്ന മഞ്ചേശ്വരം, കുമ്പള മണ്ഡലങ്ങളുടെ ചുമതലയുള്ള എൻ മധു, പി രമേശൻ എന്നിവരും  പരിപാടികളിൽ നിന്ന് വിട്ടുനില്‍ക്കും. മണ്ഡലം പ്രസിഡന്റുമാരും അതൃപ്തി അറിയിച്ചു. നിലവിൽ അശ്വിനി-സുരേന്ദ്രൻ ഗ്രൂപ്പുകൾ തമ്മിൽ ഭിന്നത രൂക്ഷമാണ്. സമവായ ചർച്ചകൾ നടത്തിയെങ്കിലും പരാജയപ്പെട്ടു.


അശ്വിനിയെ ആദ്യ ഘട്ടത്തിൽ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നപ്പോഴാണ് മഞ്ചേശ്വരം സീറ്റ് തനിക്ക് വേണമെന്നുമുള്ള ആവശ്യം കെ സുരേന്ദ്രൻ ഉന്നയിക്കുന്നത്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് കാസർകോട് ബിജെപിയിൽ നേരത്തെ തന്നെ അഭിപ്രായ ഭിന്നതകൾ നിലനിന്നിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home