‘നിയോ ലിബറൽ അജണ്ടകളുടെ തിരിച്ചുവരവ്– യുഡിഎഫ് ധവളപത്രവും ബജറ്റും’ സെമിനാർ 23ന്

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ധവളപത്രത്തേയും ബജറ്റിനേയും കുറിച്ച് എ കെ ജി പഠന ഗവേഷണ കേന്ദ്രം സെമിനാർ സംഘടിപ്പിക്കുന്നു. ‘നിയോ ലിബറൽ അജണ്ടകളുടെ തിരിച്ചുവരവ് – യുഡിഎഫ് ധവളപത്രവും ബജറ്റും’ വിഷയത്തിൽ ചൊവ്വാഴ്‌ച പകൽ മൂന്നിന് എ കെ ജി ഹാളിലാണ് സെമിനാർ. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.
മുതിർന്ന സിപിഐ എം നേതാവ് എസ് രാമചന്ദ്രൻ പിള്ള, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുൻ ധനമന്ത്രിമാരായ ടി എം തോമസ് ഐസക്, കെ എൻ ബാലഗോപാൽ, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ, ആസൂത്രണ ബോർഡ് മുൻ വൈസ് ചെയർപേഴ്‌സൺ വി കെ രാമചന്ദ്രൻ, എസ്‌ബിഐ റിട്ട. ചീഫ് ജനറൽ മാനേജർ എസ് ആദികേശവൻ, എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ എന്നിവർ പങ്കെടുക്കും.
നിയോലിബറൽ യുഗത്തിലെ ഈ ഇടതുപക്ഷ ചെറുത്തുനിൽപ് അവസാനിപ്പിക്കുമെന്നാണ് യുഡിഎഫ് സർക്കാർ ധവളപത്രത്തിലൂടെയും ബജറ്റിലൂടെയും വ്യക്തമാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനാണ് സെമിനാർ സംഘടിപ്പിക്കുന്നതന്ന് എ കെ ജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ സി എൻ മോഹനൻ അറിയിച്ചു.










0 comments