print edition വിരമിക്കല്‍ ആനുകൂല്യത്തില്‍ ലൈഫ് വീടുയരും

തിരുവനന്തപുരം: വിരമിക്കല്‍ ആനുകൂല്യം ലൈഫ് വീടിനായി നല്‍കി ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡയറക്ടർ ജി എസ് രജത് വിരമിച്ചു. തളിപ്പറമ്പ് സ്വദേശിയായ രജത് 1998-ൽ റിസർച്ച് ഓഫീസറായി വകുപ്പിൽ സേവനത്തിലേക്ക് പ്രവേശിച്ചു. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്, ഫിഷറീസ് വകുപ്പ്, വ്യവസായവകുപ്പ്, പിന്നോക്ക വിഭാഗ കോർപറേഷൻ എന്നിവിടങ്ങളിൽ ഉത്തരവാദിത്വപൂർണമായ സേവനം അനുഷ്ഠിച്ച അദ്ദേഹം ദീർഘകാലം കണ്ണൂർ ജില്ലയിൽ സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടറായിരുന്നു.
2022-ൽ സെക്രട്ടറിയറ്റിലെ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ, ഇവാല്യുവേഷൻ ആന്‍ഡ് മോണിറ്ററിങ് ഡിപ്പാർട്ട്‌മെന്റിൽ ജോയിന്റ് ഡയറക്ടറായി ചുമതലയേറ്റ ഇദ്ദേഹം ജൂണ്‍മുതൽ ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡയറക്ടര്‍ ചുമതല വഹിക്കുന്നുണ്ട്. കെജിഒഎ മുൻ കണ്ണൂർ ജില്ലാ കൗൺസിൽ അംഗമാണ്. ഭാര്യ: ശൈലജ, പൊതുമരാമത്ത് വകുപ്പിൽ എക്സിക്യൂട്ടീവ് എന്‍ജിനിയറാണ്. വിരമിക്കൽ ആനുകൂല്യത്തിൽനിന്നുള്ള തുക ഉപയോഗിച്ച് ലൈഫ് ഭവന പദ്ധതിയിലേക്ക് കെജിഒഎ കണ്ണൂർ ജില്ലാ കമ്മിറ്റി നിര്‍മിക്കുന്ന വീടിനായി സംഭാവന ചെയ്താണ് അദ്ദേഹത്തിന്റെ പടിയിറക്കം.










0 comments