ഇന്ന് വിവിധ ട്രെയിനുകൾക്ക് നിയന്ത്രണം

തിരുവനന്തപുരം : ഇരണിയൽ–നാഗർകോവിൽ ടൗൺ സ്‌റ്റേഷന് ഇടയിൽ വൈദ്യുതീകരിച്ച ഇരട്ടപ്പാത കമ്മീഷൻ ചെയ്യുന്നതിന്റെ ഭാഗമായി ഇന്നും ട്രെയിൻ നിയന്ത്രണം.
•നാഗർകോവിൽ ജങ്‌ഷൻ–ഷാലിമാർ ഗുരുദേവ് സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ്(12659) ഞായാഴ്‌ച തിരുവനന്തപുരം സെൻട്രലിൽനിന്നാണ് പുറപ്പെടുക
•കന്യാകുമാരി–പുനെ ജയന്തിഎക്‌സ്‌പ്രസ്(16382) ചൊവ്വാഴ്‌ച വരെ തിരുവനന്തപുരം സെൻട്രലിൽ നിന്നാകും പുറപ്പെടുക
•മംഗളൂരു –കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ്(16649) തിരുവനന്തപുരം സെൻട്രലിൽ യാത്ര അവസാനിപ്പിക്കും
•കന്യാകുമാരി –മംഗളൂരുപരശുറാം എക്‌സ്‌പ്രസ്(16650) ഞായർ, തിങ്കൾ ദിവസങ്ങളിൽ തിരുവനന്തപുരം സെൻട്രലിൽനിന്നായിരിക്കും പുറപ്പെടുക
•മംഗലാപുരം–തിരുവനന്തപുരം സെൻട്രൽ ഏറനാട് എക്‌സ്‌പ്രസ്(16605) ഞായർ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും
•തിരുവനന്തപുരം സെൻട്രൽ–മംഗളൂരു ഏറനാട് എക്‌സ്‌പ്രസ്(16606) ഞായർ, തിങ്കൾ ദിവസങ്ങളിൽ കൊല്ലത്തുനിന്നായിരിക്കും പുറപ്പെടുക
•തിരുച്ചിറപ്പള്ളി–തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്‌പ്രസ്(22627) തിങ്കൾ തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും
•തിരുവനന്തപുരം സെൻട്രൽ–തിരുച്ചിറപ്പള്ളി ജങ്‌ഷൻ ഇന്റർസിറ്റി എക്‌സ്‌പ്രസ്(22627) തിങ്കൾ തിരുനെൽവേലി ജങ്‌ഷനിൽനിന്നാണ് പുറപ്പെടുക
പാളം മുറിച്ച് കടക്കരുത്
ഇരണിയൽ–നാഗർകോവിൽ ടൗൺ സ്‌റ്റേഷന് ഇടയിൽ പാളത്തിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ ഹൈസ്‌പീഡ് ട്രയൽ റൺ നടക്കും. സമീപത്ത് താമസിക്കുന്നവർ പാളം മുറിച്ച് കടക്കുന്നത് ഇൗ ദിവസങ്ങളിൽ ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.










0 comments