ad
Deshabhimani

print edition യുഡിഎഫ്‌ 
ജനവികാരം മാനിച്ച്‌ പ്രവർത്തിക്കണം: എ കെ ആന്റണി

AK Antony.jpg
വെബ് ഡെസ്ക്

Published on May 06, 2026, 12:00 AM | 1 min read

തിരുവനന്തപുരം: ഭരണംകിട്ടിയ യുഡിഎഫ് ജനങ്ങളെ മനസ്സിലാക്കണമെന്നും ജനവികാരം മാനിച്ച് പ്രവർത്തിക്കണമെന്നും കോൺഗ്രസ്‌ പ്രവർത്തക സമിതിയംഗം എ കെ ആന്റണി. സാമ്പത്തികനില മെച്ചപ്പെടുത്താനാകണം ആദ്യ പരിഗണന. തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ നടപ്പാക്കണം. മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ ഇപ്പോൾ പറഞ്ഞുകേൾക്കുന്ന മൂന്ന് പേരുകളും അതിന്‌ യോഗ്യരായവരുടെതാണ്‌. ഗാന്ധിയുടെയും നെഹ്റുവിന്റെയും കാലംമുതൽ മുഖ്യമന്ത്രിയെച്ചൊല്ലി തർക്കം ഉണ്ട്. എല്ലാവരെയും കേട്ട് ഹൈക്കമാൻഡ് തീരുമാനം എടുക്കും. എൽഡിഎഫ്‌ തോൽവിയിൽനിന്ന്‌ പാഠം പഠിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home