print edition സംവരണ വാർഡുകളുടെ പൂർണചിത്രം ഇന്നറിയാം

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സംവരണ വാർഡുകളുടെ പൂർണചിത്രം ചൊവ്വാഴ്‌ച അറിയാം. ജില്ലാപഞ്ചായത്തുകൾ, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകൾ എന്നിവയുടെ സംവരണ വാർഡ് നറുക്കെടുപ്പുകളാണ് നടക്കാനുള്ളത്. ചൊവ്വാഴ്‌ച കോഴിക്കോട് മാനാഞ്ചിറ ടൗൺഹാളിൽ രാവിലെ 10ന് കോഴിക്കോട് കോർപറേഷനിലെയും 11.30ന് കണ്ണൂർ കോർപറേഷനിലെയും നറുക്കെടുപ്പ് നടത്തും. ജില്ലാപഞ്ചായത്തുകളിലേക്കുള്ള വാർഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് രാവിലെ 10ന് അതത് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
തദ്ദേശ സ്ഥാപനങ്ങളിലെ സംവരണവാർഡുകൾകൂടി തെരഞ്ഞെടുത്തശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ തദ്ദേശ സ്ഥാപന അധ്യക്ഷരുടെ സംവരണം നിർണയിക്കുന്ന നടപടികളിലേക്ക് കടക്കും. 25ന് അന്തിമ വോട്ടർപ്പട്ടികയും പ്രസിദ്ധീകരിക്കും.









0 comments