ad
Deshabhimani

print edition റിപ്പബ്ലിക്‌ ദിന പരേഡ്‌ ; വാട്ടർ മെട്രോയും ഡിജിറ്റൽ സാക്ഷരതയും രാജ്യം കാണും

republic day parade kerala tableau
വെബ് ഡെസ്ക്

Published on Jan 23, 2026, 04:42 AM | 1 min read


ന്യ‍‍ൂഡൽഹി

രാജ്യത്തിന്‌ മാതൃകയായ നേട്ടങ്ങൾ റിപ്പബ്ലിക്‌ ദിന പരേഡിൽ പ്രദർശിപ്പിക്കാൻ തയ്യാറെടുത്ത്‌ കേരളം. കൊച്ചി വാട്ടർ മെട്രോയും, നൂറു ശതമാനം ഡിജിറ്റൽ സാക്ഷരതയും അടങ്ങുന്ന നിശ്ചല ദൃശ്യമാണ്‌ 77–ാമത്‌ റിപ്പബ്ലിക്‌ ദിനത്തിൽ കർത്തവ്യപഥിൽ നടക്കുന്ന പരേഡിൽ കേരളം അവതരിപ്പിക്കുക. ‘ആത്മനിർഭർ കേരള ഫോർ ആത്മ നിർഭർ ഭാരത്'എന്ന വിഷയത്തിലൂന്നിയാണ് കേരളത്തിന്റെ അവതരണം. ടാബ്ലോയുടെ നിർമാണം ഡൽഹിയിലെ രാഷ്‌ട്രീയ രംഗശാല ക്യാന്പിൽ പുരോഗമിക്കുകയാണ്‌.


പതിനഞ്ച്‌ പേരാണ്‌ ടാബ്ലോയിൽ അണിനിരക്കുക. ഹരിത കർമ സേനാംഗങ്ങളും ടാബ്ലോയിലുണ്ടാവും. ഇതിൽ ഏഴുപേർ വാട്ടർ മെട്രോ ബോട്ടിന്റെ സമീപമുണ്ടാകും. വാട്ടർ മെട്രോ സർവീസ്‌ നടത്തുന്ന കൊച്ചിയിലെ വിവിധ ദ്വീപുകളിലുള്ളവരെ സൂചിപ്പിച്ചാണിത്‌. മോഹൻ സിത്താര സംഗീത സംവിധാനം ചെയ്ത ഗാനം ടാബ്ലോയ്‌ക്ക്‌ അകന്പടിയാവും.

സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും പുറമെ വിവിധ മന്ത്രാലയങ്ങളും നിശ്ചല ദൃശ്യങ്ങളുമായെത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home