ad
Deshabhimani

മാധ്യമ പ്രവർത്തകനും ചരിത്രകാരനുമായ ഐ സമീൽ അന്തരിച്ചു

 Journalist Sameel .jpg
വെബ് ഡെസ്ക്

Published on Jun 07, 2026, 12:36 PM | 1 min read

മലപ്പുറം: മാധ്യമ പ്രവർത്തകനും ചരിത്രകാരനുമായ ഐ സമീൽ (49) അന്തരിച്ചു. തായ്‌ലൻഡിൽ വെച്ച് ഹൃദയഘാതത്തെ തുടർന്നാണ് മരണം. മാധ്യമം ദിനപത്രത്തിന്റെ മലപ്പുറം ബ്യുറോ ചീഫ് ആയിരുന്നു. മലപ്പുറം പ്രസ് ക്ലബ്‌ മുൻ പ്രസിഡന്റ് ആണ്.


ഈ മാസം നാലിനാണ് സമീൽ ടൂർ മാനേജറായി തായ്‌ലൻഡിൽ എത്തിയത്. ഞായറാഴ്ച രാവിലെ തല വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്നാണ് ഹൃദയാഘാതം സംഭവിക്കുന്നത്. മലബാർ ചരിത്രത്തിലെ പല അറിയപ്പെടാത്ത സംഭവങ്ങളും ഗവേഷണത്തിലൂടെ പുറത്തു കൊണ്ടു വന്നിട്ടുണ്ട്. പത്രപ്രവർത്തക യുണിയനിലും സജീവമായിരുന്നു


അച്ഛൻ: മുഹമ്മദ് ഇല്ലിക്കൽ. അമ്മ: ഇയ്യാത്തുട്ടി തൂമ്പത്ത്. ഭാര്യ: ഷിഫ കൊളക്കാട്ടിൽ. മക്കൾ: ഫാത്വിമ, ലംയ, ദയ, റുബ. മരുമകൻ: ഹാദിൽ കാവുങ്ങൽ. സഹോദരങ്ങൾ: മുഫീദ, ജാബിർ, നബീൽ, ജരീർ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home