ഹൃദ്രോഗവിദഗ്ധന്‍ ഡോ. ജി വിജയരാഘവന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഹൃദ്രോഗവിദഗ്ധന്‍ ഡോ. ജി വിജയരാഘവന്‍ (84) അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
1964-ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലും വെല്ലൂർ സിഎംസിയിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. കിംസ് ഹെൽത്ത് കെയറിന്റെ സ്ഥാപക ഡയറക്ടറും വൈസ് ചെയർമാനുമാനുമാണ്.
കേരളത്തിലെ സൊസൈറ്റി ഫോർ കണ്ടിന്യൂയിംഗ് മെഡിക്കൽ എഡ്യുക്കേഷൻ ഗവേഷക സമിതിയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിൽ 2D എക്കോ കാർഡിയോഗ്രാഫി പ്രചാരത്തിലാക്കുന്നതിലും ആദ്യ 2D എക്കോ ലബോറട്ടറി സ്ഥാപിക്കുന്നതിലും നിർണായക പങ്കുവഹിച്ചു. വൈദ്യശാസ്ത്ര രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.









0 comments