ad
Deshabhimani

സെല്ലിൽ കയറാൻ പറഞ്ഞ വിരോധത്തിൽ തടവുകാരന്‍ ജീവനക്കാരുടെ കൈ തല്ലിയൊടിച്ചു

Mattancherry Sub Jail
വെബ് ഡെസ്ക്

Published on Dec 24, 2025, 10:33 PM | 1 min read

മട്ടാഞ്ചേരി: സെല്ലില്‍ കയറാന്‍ പറഞ്ഞ വിരോധത്തില്‍ മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ചു. മട്ടാഞ്ചേരി സബ് ജയിലില്‍ റിമാൻഡ്‌ പ്രതിയായ തന്‍സീറാണ് ആക്രമണം നടത്തിയത്.


അക്രമത്തില്‍ അസി. പ്രിസണ്‍ ഓഫിസര്‍മാരായ ആലപ്പുഴ മാരാരിക്കുളം സ്വദേശി റിജുമോന്‍, ഐരാപുരം സ്വദേശി ബിനു നാരായണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരുടെയും വലതുകൈയുടെ എല്ലുകള്‍ക്ക് പൊട്ടലുണ്ട്‌.


ചൊവ്വ രാവിലെ 7.30ഓടെയാണ് സംഭവം. സെല്ലില്‍ കയറാന്‍ പറഞ്ഞ റിജുമോനെ ഗാര്‍ഡ് ഓഫീസിനടുത്തുവച്ച് കുടിവെള്ളം ശേഖരിക്കുന്ന പാത്രത്തിന്റെ ഇരുമ്പുമൂടി ഉപയോഗിച്ച് അടിക്കുകയായിരുന്നു. ബിനുവിന്റെ കൈപിടിച്ച് തിരിച്ചു. ജയിലിന് പുറത്തിറങ്ങിയാല്‍ കൊന്നുകളയുമെന്ന ഭീഷണിയും പ്രതി മുഴക്കി. സംഭവത്തില്‍ മട്ടാഞ്ചേരി പൊലീസ് കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home