ad
Deshabhimani

റീൽസ് ചിത്രീകരണം; കണ്ണൂരിൽ വിദ്യാർഥികൾ ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ചു

train
വെബ് ഡെസ്ക്

Published on Dec 25, 2025, 07:18 PM | 1 min read

കണ്ണൂർ : കണ്ണൂരിൽ റീൽസ് ചിത്രീകരിക്കുന്നതിനായി വിദ്യാർഥികൾ ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ചു. തലശേരിക്കടുത്ത കുയ്യാലിയിൽ വ്യാഴം പുലർച്ചെ 2.10ന് തലശ്ശേരിക്കും മാഹിക്കും ഇടയിലായിരുന്നു സംഭവം.


എറണാകുളം ഓഖ എക്സ്പ്രസാണ് വിദ്യാർഥികൾ ചുവന്ന വെളിച്ചം കാണിച്ച നിർത്തിച്ചത്. വിദ്യാർഥികൾ ട്രാക്കിൽ ചുവപ്പ് വെളിച്ചം കത്തിച്ചു നിൽക്കുകയായിരുന്നു. അപായ സിഗ്നലാണെന്നു കരുതിയാണ് ട്രെയിൻ നിർത്തിയത്. വന്ദേ ഭാരത് കടന്നു പോയതിന് പിന്നാലെയാണ് ഓഖ എക്സ്പ്രസ് വന്നത്.


പാനൂരിനടുത്ത പാറാട് സ്വദേശികളായ രണ്ട് പ്ലസ്ടു വിദ്യാർഥികളെയാണ് ആർ പി എഫ് അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന 2 പേർ ഓടി രക്ഷപ്പെട്ടു. കേസെടുത്ത ശേഷം വിദ്യാർഥികളെ ജാമ്യത്തിൽ വിട്ടയച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home