Deshabhimani

കേരളത്തിലെ ആവാസവ്യവസ്ഥകളുടെ റെഡ് ലിസ്റ്റ്: പദ്ധതിരേഖ പുറത്തിറക്കി

Western Ghats
വെബ് ഡെസ്ക്

Published on Oct 08, 2026, 08:21 PM | 1 min read

തിരുവനന്തപുരം: കേരളത്തിലെ ആവാസവ്യവസ്ഥകളുടെ സ്ഥിതിയും ശോഷണവും വിലയിരുത്തുന്ന പദ്ധതിരേഖ പുറത്തിറക്കി. സംസ്ഥാന ജൈവവൈവിധ്യ ബോർഡ്‌ നടപ്പാക്കുന്ന ‘ആവാസവ്യവസ്ഥകളുടെ റെഡ് ലിസ്റ്റ് വിലയിരുത്തലും കേരളത്തിലെ സവിശേഷ ആവാസവ്യവസ്ഥകളുടെ ആഗോള ആവാസവ്യവസ്ഥാ വർഗീകരണവും’ രേഖ മന്ത്രി സണ്ണി ജോസഫ് പ്രകാശിപ്പിച്ചു. ഐയുസിഎന്നിന്റെ ആവാസവ്യവസ്ഥാ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് പഠനം. കെഎഫ്ആർഐയും എംഇഎസ് അസ്മാബി കോളേജും ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്.


പശ്ചിമഘട്ട പ്രദേശങ്ങൾമുതൽ നദീതടങ്ങൾ, തീരദേശമേഖലകൾ, തണ്ണീർത്തടങ്ങൾ എന്നിവയിലെ ആവാസവ്യവസ്ഥകളെയാണ് പഠനവിധേയമാക്കുന്നത്. ഗൂഗിൾ എർത്ത് എൻജിൻ, സെന്റിനൽ ഉപഗ്രഹചിത്രങ്ങൾ, ആർ അധിഷ്ഠിത സ്ഥിതിവിവര വിശകലനം, ക്യുജിഐഎസ് ഭൂപട സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ചാണ് പഠനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home