ആലപ്പുഴ മണ്ണഞ്ചേരിയിൽ വ്യാഴാഴ്‌ച റീപോളിംഗ്

തിരുവനന്തപുരം: ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് അമ്പലക്കടവ് വാർഡിലേക്കുള്ള ഒന്നാം പോളിംഗ് ബൂത്തായ മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിൽ വ്യാഴാഴ്‌ച റീപോളിംഗ് നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ തകരാറുമൂലം വോട്ടെടുപ്പ് പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് റീപോളിംഗ് .
മണ്ണഞ്ചേരി പഞ്ചായത്ത് അമ്പലക്കടവ് വാർഡിലേക്കും ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ മണ്ണഞ്ചേരി വാർഡിലേക്കും ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ ആര്യാട് വാർഡിലേക്കുമുള്ള റീപോളിങ്ങാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ദിവസം നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് റീപോളിംഗ്. രാവിലെ ആറിന് മോക് പോൾ നടക്കും.









0 comments