ad
Deshabhimani

print edition റിസർവ് ബാങ്ക് പണനയം ഇന്ന്

Reserve bank of India.jpg
വെബ് ഡെസ്ക്

Published on Apr 08, 2026, 12:00 AM | 1 min read

കൊച്ചി: റിസർവ് ബാങ്ക് 2026–27 സാമ്പത്തിക വർഷത്തെ ആദ്യ പണനയം ബുധനാഴ്ച പ്രഖ്യാപിക്കും. തിങ്കളാഴ്‌ച തുടങ്ങിയ പണനയ സ മിതി (എംപിസി) യോഗതീരുമാനങ്ങൾ റിസർവ്‌ ബാങ്ക്‌ ഗവർണർ സഞ്ജയ് മൽഹോത്ര അവതരിപ്പിക്കും.


പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ ആഗോള സാമ്പത്തിക അനിശ്ചിതത്വവും അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചതിനാൽ രാജ്യത്ത് വിലക്കയറ്റം വർധിക്കാനുള്ള സാധ്യതയും കണക്കിലെടുത്ത് ഇക്കുറി പലിശനിരക്കുകളിൽ മാറ്റം വരുത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.


ഫെബ്രുവരിയിൽ നിരക്കുകളിൽ മാറ്റമില്ലാതെയാണ് പണനയം പ്രഖ്യാപിച്ചത്. വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാലവായ്പകൾക്ക് റിസർവ് ബാങ്ക് ഈടാക്കുന്ന പലിശയായ റിപ്പോ 0.25 ശതമാനം (25 ബേസിസ് പോയിന്റ്സ്) ഡിസംബറിൽ കുറച്ചു. ഇതോടെ നിരക്ക് 5.5 ശതമാനത്തിൽനിന്ന്‌ 5.25 ശതമാനമായി.​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home