print edition രത്തൻ കേൽക്കർ നിയമനം ദുരൂഹം: ടി പി രാമകൃഷ്‌ണൻ

ന്യൂഡൽഹി: രത്തൻ യു കേൽക്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് അങ്ങേയറ്റം ദുരൂഹമാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ. ഇതേക്കുറിച്ച് വിശദമായി പരിശോധിക്കണം. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ തന്നെ തെരഞ്ഞെടുപ്പ് കമീഷനും കോൺഗ്രസും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നിരുന്നു. മുഖ്യമന്ത്രിയാകുംമുൻപ് വി ഡി സതീശൻ മംഗളൂരുവിലേക്ക് യാത്ര നടത്തിയിട്ടുണ്ട്. എൻഡിഎയുടെ ഉന്നത നേതൃത്വവുമായുള്ള കൂടിയാലോചനയ്‌ക്കും തെരഞ്ഞെടുപ്പ് കമീഷനെ സ്വാധീനിക്കുന്നതിനുമായാണ് യാത്രയെന്ന് ആരോപണമുണ്ട്. കേൽക്കറുടെ നിയമന ഘട്ടത്തിൽ ഇൗ ആരോപണം വീണ്ടും ഉയർന്നുവരികയാണെന്നും ടി പി രാമകൃഷ്‌ണൻ മാധ്യമങ്ങളോട് പറഞ്ഞു.










0 comments