ad
Deshabhimani

ചന്ദ്രക്കലയ്ക്ക്‌ പിന്നിലൂടെ ശുക്രൻ തെളിഞ്ഞു; ആകാശ വിസ്‌മയം ദൃശ്യവിരുന്നായി

moon Venus occultation

ചന്ദ്രൻ ശുക്രനെ മറക്കുന്ന ഒക്കൽറ്റേഷൻ പ്രതിഭാസത്തിനു ശേഷമുള്ള ആകാശ വിസ്മയം, കണ്ണൂരിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: ​ജ​ഗത് ലാൽ

വെബ് ഡെസ്ക്

Published on Sep 14, 2026, 08:31 PM | 1 min read

തിരുവനന്തപുരം: മഴമേഘങ്ങൾ പലയിടങ്ങളിലും തടസം സൃഷ്ടിച്ചെങ്കിലും സന്ധ്യാമാനത്ത് ചന്ദ്രക്കലയും ശുക്രനും സുന്ദര ഗ്രഹ-ചന്ദ്ര സംഗമ ദൃശ്യവിരുന്നൊരുക്കി. ചന്ദ്രൻ ശുക്രഗ്രഹത്തെ മറച്ചു കടന്നുപോകുന്ന 'ഒക്കൽറ്റേഷൻ' പ്രതിഭാസം പലയിടത്തും കാണാനായി. ഏതെങ്കിലും ഒരാകാശവസ്തു മറ്റൊന്നിനെ മറച്ചു കടന്നുപോകുന്നതിനെയാണ് ഒക്കൽറ്റേഷൻ എന്നു പറയുന്നത്‌.


തിങ്കൾ വൈകിട്ട്‌ 5.20ഓടെ ചന്ദ്രനാൽ മറയ്ക്കപ്പെട്ട ശുക്രൻ, 6.46ഓടെ പുറത്തുവന്നു. ഇരുട്ട് കൂടുന്നതോടെ ചന്ദ്രക്കലയുടെയും ശുക്രന്റെയും തിളക്കം ഏറിവന്നു. ഇതോടൊപ്പം ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് മങ്ങിയ വെളിച്ചം പരത്തുന്ന 'ഭൂദീപ്തി' കൂടി തെളിഞ്ഞു. താഴെ വലതുഭാഗത്തായി ചിത്തിര നക്ഷത്രവും പിന്നീട്‌ തെളിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home