വിദ്യാർഥി സമരത്തിന് പിന്തുണ: റാപ്പർ വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ കേസ്

ഫയൽ ചിത്രം
കൊച്ചി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ തകർച്ച ചോദ്യം ചെയ്ത് ഡൽഹിയിൽ വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണച്ച് റാപ്പർ വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ കേസ്. വേടന്റെ മാനേജർ വിഘ്നേഷ് ഉൾപ്പെടെ കണ്ടാലറിയാവുന്ന 100ഓളം പേർക്കെതിരെയുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജൂലൈ 22ന് പനമ്പള്ളി നഗറിൽ നടത്തിയ പരിപാടിക്കെതിരെയാണ് കേസ്. അനുമതി ഇല്ലാതെ പരിപാടി നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.










0 comments