ad
Deshabhimani

print edition റാപ്പർ വേടനും നവമിയും വിവാഹിതരായി

vedan marriage

വേടനും നവമിയും

വെബ് ഡെസ്ക്

Published on Feb 25, 2026, 12:01 AM | 1 min read

തൃശൂർ: റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ്‌ മുരളിയും എഴുത്തുകാരി നവമി ലതയും വിവാഹിതരായി. തൃശൂർ പെരിങ്ങണ്ടൂർ സ്വദേശിയായ വേടനും മലപ്പുറം മഞ്ചേരി സ്വദേശിയായ നവമിയും ഭരണഘടനയെ സാക്ഷിയാക്കിയാണ്‌ വിവാഹിതരായത്‌. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.


ചെമ്പൂക്കാവ് സബ് രജിസ്ട്രാർ കെ എം ജുജു വേടന്റെ വീട്ടിലെത്തി സ്‌പെഷ്യൽ മേരേജ് ആക്ട് പ്രകാരമാണ്‌ വിവാഹം രജിസ്‌റ്റർ ചെയ്‌തത്‌. തൃശൂർ തിരൂർ പെരിങ്ങണ്ടുർ വടക്കേപുരയിൽ വി എം മുരളിയുടെ മകനാണ്‌ വേടൻ. മലപ്പുറം മഞ്ചേരി ശാന്തിനിവാസിൽ കെ വി മുരളീധരന്റെ മകളാണ്‌ നവമി ലത.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home