ad
Deshabhimani

മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചു; 70 കാരന് 20 വർഷം കഠിന തടവ്

POSCO CASE
വെബ് ഡെസ്ക്

Published on Mar 13, 2026, 05:49 PM | 1 min read

തിരുവനന്തപുരം: മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച 70 വയസ്സുകാരന് 20 വർഷം കഠിന തടവ് . മാനസിക വൈകല്യമുള്ള അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന് മാനഭംഗപ്പെടുത്തിയ അതിയന്നൂർ രാമപുരം സ്വദേശി കോട വിജയൻ എന്ന് വിളിക്കുന്ന വിജയൻ(70) നെയാണ് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി -1 ജഡ്ജി കെ എം സുജ 20 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കുവാനും വിധിച്ചത്.


2013 -ൽ അതിജീവിതയുടെ അമ്മ, മാനസിക വൈകല്യമുള്ള മക്കളിൽ മൂത്ത മകളെ ഊളമ്പാറ മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് കൊണ്ടുപോകുന്നത് കണ്ട പ്രതി അതിജീവിതയുടെ വീടിനു സമീപം മരം മുറിച്ചുകൊണ്ട് നിന്ന സമയം വീട്ടിൽ മറ്റാരും ഇല്ല എന്ന് മനസ്സിലാക്കി അതിക്രമിച്ച് വീട്ടിൽ കയറിയാണ് മാനസിക വൈകല്യമുള്ള ഇളയ മകളെ മാനഭംഗപ്പെടുത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്.വിനോദ് അഡ്വക്കേറ്റ് വിആർ മായാദേവി എന്നിവർ ഹാജരായി.


നെയ്യാറ്റിൻകര എസ്എച്ചഒ ആയിരുന്ന ജി സന്തോഷ് കുമാറാണ് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ചത്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home