ശബരിമല സ്വർണക്കൊള്ള പ്രചരണ വിഷയമല്ലെന്ന് റാന്നി ബിജെപി സ്ഥാനാർഥി; തിരുത്തി കുമ്മനം, തർക്കം

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പ് പ്രചരണ വിഷയമല്ലെന്ന് റാന്നി ബിജെപി സ്ഥാനാർഥി. ശബരിമല ഉൾപ്പെട്ട മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ തോമസ് കെ സാമുവലിന്റെ പരാമർശം ബിജെപിക്ക് അകത്ത് പുകച്ചിന് തുടക്കമിട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ മുഖ്യ ആയുധമായി പ്രയോഗിക്കാൻ യുഡിഎഫും-ബിജെപിയും കച്ചക്കെട്ടി ഇരിക്കുമ്പോഴാണ് തോമസ് സാമുവലിന്റെ പരാമർശം.
ഇത് ഇരു നേതൃത്വങ്ങൾക്കും വലിയ തിരിച്ചടിയായി. ശബരിമല സ്വർണക്കൊള്ള കേസിൽ അഭിപ്രായം പറയുന്നില്ലെന്നും, അതൊരു വിഷയമല്ലെന്നുമാണ് തോമസ് പറഞ്ഞത്. ആരെയും കരിവാരിത്തേക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും തോമസ് പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ തോമസിനെ തള്ളി ആറന്മുള ബിജെപി സ്ഥാനാർഥിയായ കുമ്മനം രാജശേഖരൻ രംഗത്തെത്തി. ഇതോടെ ബിജെപി സ്ഥാനാർഥികൾക്കിടയിൽ അഭിപ്രായ ഭിന്നതയ്ക്ക് വഴിവെച്ചു.









0 comments