തദ്ദേശ സ്ഥാപനങ്ങൾക്ക് ശുചിത്വ റാങ്കിങ് ; ആദ്യ സ്ഥാനക്കാർക്ക് പുരസ്കാരം

തിരുവനന്തപുരം
തദ്ദേശ സ്ഥാപനങ്ങൾക്ക് ശുചിത്വ റാങ്കിങ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. മാലിന്യ സംസ്കരണ പ്രവർത്തനം, ശുചിത്വ നിലവാരം എന്നിവയുടെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യപ്പെടും. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവക്ക് പ്രത്യേകം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് പ്രത്യേക പുരസ്കാരം നൽകും.
ഒമ്പത് പ്രധാന ഘടകങ്ങളും 22 സൂചികകളും അടിസ്ഥാനമാക്കിയാണ് റാങ്കിങ്. കവറേജ്, യൂസർ ഫീസ്, എല്ലാത്തരം മാലിന്യങ്ങളുടെയും ശേഖരണ സംവിധാനം, മാലിന്യ സംസ്‌കരണ കേന്ദ്രം, ദ്രവ, സാനിറ്ററി മാലിന്യങ്ങളുടെ സംസ്കരണം, എൻഫോഴ്‌സ്‌മെന്റ്, വിവരവിനിമയ- ബോധവൽക്കരണ പ്രവർത്തനം, പദ്ധതി നിർവഹണം, പൊതുസ്ഥലങ്ങളുടെ ശുചിത്വം, ഹരിത പ്രവർത്തനം എന്നീ ഘടകങ്ങൾ വിലയിരുത്തിയാണ് അന്തിമ റാങ്കിങ്.
നാല് ഘട്ടങ്ങളിലായാണ് ഗ്രേഡിങ്. ആദ്യഘട്ടത്തിനായുള്ള വിവരം ആഗസ്‌തിൽ തദ്ദേശസ്ഥാപനങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ അപ് ലോഡ് ചെയ്യണം. രണ്ടാംഘട്ടത്തിൽ പ്രത്യേകം നിയോഗിച്ച ടീമുകൾ തദ്ദേശസ്ഥാപനങ്ങളിലെത്തി പരിശോധന നടത്തും. മൂന്നാം ഘട്ടം ജില്ലാതല പരിശോധന . തുടർന്ന് സംസ്ഥാനതല കമ്മിറ്റിയുടെ അന്തിമ റാങ്കിങ് നിർണയിക്കും.











0 comments