ad
Deshabhimani

print edition കണ്ണീർപൂക്കളാൽ അന്ത്യാഭിവാദനം; രമേശൻ പാലേരിക്ക് വിട

Rameshan Paleri.jpg

ഊരാളുങ്കൽ സൊസെെറ്റി ചെയർമാൻ രമേശൻ പാലേരിക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അന്ത്യാഭിവാദ്യമർപ്പിക്കുന്നു. ടി പി ബിനീഷ്, എം മെഹബൂബ്, പി എ മുഹമ്മദ് റിയാസ് എംഎല്‍എ തുടങ്ങിയവര്‍ സമീപം

വെബ് ഡെസ്ക്

Published on Jul 30, 2026, 12:00 AM | 1 min read

മടപ്പള്ളി (കോഴിക്കോട്‌): ഉ‍ൗരാളുങ്കൽ സൊസൈറ്റിയുടെ ഉയിരായിരുന്ന ചെയർമാൻ രമേശൻ പാലേരിക്ക്‌ കണ്ണീർപ്പൂക്കളാൽ അന്ത്യാഭിവാദനം. ആദരാഞ്‌ജലിയർപ്പിക്കാൻ ജനനേതാക്കൾ മുതൽ തൊഴിലാളികൾവരെ നാദാപുരം റോഡിലെ വീട്ടിലെത്തി.


പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ, എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ, മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, എംഎൽഎമാരായ പി എ മുഹമ്മദ്‌ റിയാസ്‌, പാറക്കൽ അബ്‌ദുള്ള, കെ കെ രമ, വനിതാ കമീഷൻ ചെയർപേഴ്‌സൺ അഡ്വ. പി സതീദേവി, താമരശേരി ബിഷപ്പ്‌ മാർ റെമിജിയോസ് ഇഞ്ചനാനിയേൽ, പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങൾ, എം മുകുന്ദൻ, നടി രേവതി എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു.


ഉ‍ൗരാളുങ്കലിലെ തൊഴിലാളികളും കണ്ണീർപ്പൂക്കളർപ്പിച്ചു. ഭാര്യ ശോഭയുടെയും കുടുംബാംഗങ്ങളുടെയും പുഷ്പാർച്ചനയ്‌ക്കുശേഷം മക്കളായ അശ്വിൻ, രമിൻ എന്നിവർ ചിതയ്‌ക്ക്‌ തീ കൊളുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home