ad
Deshabhimani

print edition ജമാഅത്തെ ഇസ്ലാമി: സതീശനെ തള്ളി ചെന്നിത്തല

Ramesh Chennithala V D Satheesan

രമേശ്‌ ചെന്നിത്തല, വി ഡി സതീശൻ

വെബ് ഡെസ്ക്

Published on Apr 05, 2026, 01:34 AM | 1 min read

തിരുവനന്തപുരം: ജമാ അത്തെ ഇസ്ലാമി മതരാഷ്‌ട്ര വാദം ഉപേക്ഷിച്ച്‌ മതേതര പാതയിലെത്തിയെന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ നിലപാട്‌ പാടേ തള്ളി മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ രമേശ്‌ ചെന്നിത്തല.


ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ്‌ സർട്ടിഫിക്കറ്റ്‌ കൊടുക്കാനില്ലെന്നും അവർക്ക്‌ മതരാഷ്ട്ര വാദം ഇല്ലെന്ന അഭിപ്രായം തനിക്കില്ലെന്നും ചെന്നിത്തല ന്യൂസ്‌ മലയാളം ചാനൽ അഭിമുഖത്തിൽ പറഞ്ഞു. താൻ മുഖ്യമന്ത്രി ആകണമെന്ന ആഗ്രഹം പലരും പങ്കുവച്ചിട്ടുണ്ട്‌. സാഹചര്യം വരുമ്പോൾ ഹൈക്കമാൻഡ് തീരുമാനമെടുക്കും. അതേസമയം, വയനാട്‌ ഫണ്ട്‌ വെട്ടിപ്പിന്റെ ചോദ്യത്തോട്‌ ചെന്നിത്തല പ്രതികരിച്ചില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home