ad
Deshabhimani

മലക്കം മറിഞ്ഞ് ചെന്നിത്തല; "പാഠപുസ്തകം നേരത്തേ കൊടുക്കുന്നതില്‍ കുഴപ്പമില്ല"

ramesh chennithala

രമേശ് ചെന്നിത്തല

വെബ് ഡെസ്ക്

Published on Feb 13, 2026, 07:30 PM | 1 min read

ആലപ്പുഴ: പാഠപുസ്തക വിതരണം നേരത്തേ നടത്തുന്നത് തുഗ്ലക്ക് പരിഷ്‌ക്കാരമെന്ന പ്രസ്‌താവന വിവാദമായതോടെ മലക്കം മറിഞ്ഞ്‌ കോൺഗ്രസ്‌ നേതാവ്‌ രമേശ് ചെന്നിത്തല. പാഠപുസ്തകം നേരത്തേ കൊടുക്കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാൽ അതൊരു ഭരണനേട്ടമായി കൊട്ടിഘോഷിക്കരുത് എന്നാണ് താൻ ഉദ്ദേശിച്ചതെന്നും ചെന്നിത്തല മാധ്യമങ്ങളോട്‌ പ്രതികരിച്ചു.


യുഡിഎഫ് കാലത്തും പാഠപുസ്തകം സമയത്ത് കൊടുത്തിട്ടുണ്ട്. അബ്ദുറബ്ബിന്റെ കാലത്ത് മാത്രമാണ് വൈകിയത്. അതിന് സാങ്കേതിക കാരണങ്ങള്‍ ഉണ്ടായിരുന്നു. പരീക്ഷയ്ക്ക് മുന്‍പ് പുസ്തകം നല്‍കുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്‌. അതിനെയാണ്‌ വിമർശിച്ചത്‌. തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നും ചെന്നിത്തല വിശദീകരിച്ചു.


വെള്ളി രാവിലെയാണ്‌ പാഠപുസ്തക വിതരണം നേരത്തേ നടത്തുന്നത് തുഗ്ലക്ക് പരിഷ്‌ക്കാരമെന്ന പ്രസ്‌താവന രമേശ്‌ ചെന്നിത്തല നടത്തിയത്‌. ഇതിനെതിരെ സമൂഹത്തിന്റെ സമസ്‌ത മേഖലകളിൽനിന്നും വളരെ രൂക്ഷമായ പ്രതികരണങ്ങളാണ്‌ ഉയർന്നത്‌. സമൂഹ മാധ്യമങ്ങളിലും വിമർശം ഇരന്പി. മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും അടക്കമുള്ളവര്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ രംഗത്തെത്തി. ഇതോടെയാണ്‌ ചെന്നിത്തല മലക്കം മറിഞ്ഞത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home