ad
Deshabhimani

മാ​സ​പ്പി​റ​വി ദൃ​ശ്യ​മായില്ല; റംസാന്‍ വ്ര​താ​രം​ഭം വ്യാ​ഴാ​ഴ്ച

ramadan.
വെബ് ഡെസ്ക്

Published on Feb 17, 2026, 08:32 PM | 1 min read

തിരുവനന്തപുരം: മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​കാ​ത്ത​തി​നാ​ൽ കേ​ര​ള​ത്തി​ൽ റംസാ​ൻ വ്ര​താ​രം​ഭം വ്യാ​ഴാ​ഴ്ച. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ച്ചെ​ങ്കി​ലും എ​വി​ടെ​യും ദൃ​ശ്യ​മാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ല്ല. ശ​അ്ബാ​ൻ 30 ബു​ധ​നാ​ഴ്ച പൂ​ർ​ത്തി​യാ​ക്കി വ്യാ​ഴാ​ഴ്ച റ​മ​ദാ​ൻ ഒ​ന്നാ​യി​രി​ക്കു​മെ​ന്ന് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​റി​യി​ച്ചു.


സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ പ്ര​സി​ഡ​ൻറ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ, പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, കോ​ഴി​ക്കോ​ട് ഖാ​ദി മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ൾ ജ​മ​ലു​ല്ലൈ​ലി തു​ട​ങ്ങി​യ​വ​ർ വ്ര​താ​രം​ഭം സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി.ഹി​ജ്‌​റ വ​ർ​ഷം 1447-ലെ ​റ​മ​ദാ​ൻ മാ​സ​ത്തി​ന് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ തു​ട​ക്ക​മാ​കും. ഇ​തോ​ടെ വി​ശ്വാ​സി​ക​ൾ ഇ​നി ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന വ്ര​ത​ശു​ദ്ധി​യു​ടെ നാ​ളു​ക​ളി​ലേ​ക്ക് ക​ട​ക്കും.

സൗദി യുഎഇ അടക്കം ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബു​ധ​നാ​ഴ്ച വ്ര​തം ആ​രം​ഭി​ക്കും.ഒമാനിൽ വ്യാഴാഴ്ച വ്രതം ആരംഭിക്കും



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home