ad
Deshabhimani

രാമകൃഷ്ണന്‍ രശ്മി സദനം സ്മാരക പ്രഥമ കവിത പുരസ്‌കാരം സി എസ് രാജേഷിന്

CS Rajesh

സി എസ് രാജേഷ്

വെബ് ഡെസ്ക്

Published on Apr 10, 2026, 05:57 PM | 1 min read

കാഞ്ഞങ്ങാട് : സാംസ്‌കാരിക പ്രവര്‍ത്തകനും കവിയുമായിരുന്ന രശ്മി സദനം രാമകൃഷ്‌ണന്റെ സ്മരണാര്‍ഥം കേരള സാഹിത്യ സംഗമവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കവിതാ പുരസ്‌കാരം സി എസ് രാജേഷിന്റെ 'എന്നെ നിന്റെ മണമാണ്' എന്ന കവിതാസമാഹാരത്തിന് ലഭിച്ചു. പതിനായിരത്തൊന്ന് രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.


സിന്ധു ചെന്ദലോട് (മനുഷ്യന്‍, ഭൂമി വീട് പ്രകൃതി.പി.ഒ), ടി.എച്ച് പ്രശാന്തി (അരഞ്ഞാണം നഷ്ട പ്പെ ട്ടോള്), പി.എ അനീഷ് (കടുവ), ദീപനദാസ് അണ്ടലൂർ (പച്ച മനുഷ്യ ന്റെ മണം), പത്മരാജ് എരവില്‍ (ഒരിലങ്കുര) എന്നീ കൃതികള്‍ പ്രത്യേക ജൂറി പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു. ഏപ്രില്‍ 19ന് ‍ഹോസ്ദുര്‍ഗ് സര്‍വീസ് ബാങ്ക് ഹാളില്‍ വച്ച് സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട്‌ അവാര്‍ഡ് വിതരണം ചെയ്യും. പത്ര സമ്മേളനത്തില്‍ ഡോ മഞ്ഞനാട് പത്മകുമാര്‍, അജികുമാര്‍ നാരായണന്‍, പുഷ്പ കൊളവയല്‍, ഷാജു ബാനം, അനി ബാനം എന്നിവര്‍ സംബന്ധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home