ഛത്തീസ്‌ഗഡ് പൊലീസ് നിർവഹിച്ചത് അവരുടെ ചുമതല : രാജീവ് ചന്ദ്രശേഖർ

കൊച്ചി
കന്യാസ്‌ത്രീകളുടെ വിഷയത്തിൽ ഛത്തീസ്‌ഗഡ് പൊലീസ് നിർവഹിച്ചത് അവരുടെ ചുമതലയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. മനുഷ്യക്കടത്തിന് എതിരെ ഛത്തീസ്‌ഗഡിൽ നിയമങ്ങളുണ്ട്. കന്യാസ്‌ത്രീകളോട് രേഖ ചോദിച്ചു. ഇല്ലെന്ന് കണ്ടപ്പോൾ പൊലീസ് അവരുടെ ചുമതല നിർവഹിക്കുകയായിരുന്നു–-രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പ്രതികരിച്ചു. സിറോ മലബാർസഭ ആർച്ച്‌ബിഷപ് മാർ റാഫേൽ തട്ടിലിനെ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം.
കന്യാസ്‌ത്രീകളെ പുറത്തിറക്കുകയാണ് ലക്ഷ്യം. പൊലീസുകാർക്ക് എതിരെ നടപടിയെടുക്കേണ്ടത് ഛത്തീസ്‌ഗഡ് സർക്കാരാണ്. എനിക്ക് ഇവിടെയിരുന്ന് എന്ത് ചെയ്യാൻ കഴിയും. കന്യാസ്‌ത്രീകളുടെ ജാമ്യാപേക്ഷ എൻഐഎ പ്രത്യേക കോടതിക്ക് വിട്ടത് ചില രാഷ്ട്രീയ ശക്തികൾ അവിടെ നാടകം കളിച്ചതുകൊണ്ടാണ്. കന്യാസ്‌ത്രീകൾക്ക് രണ്ടു ദിവസത്തിനകം ജാമ്യം കിട്ടും. ഛത്തീസ്‌ഗഡ് സർക്കാർ ജാമ്യാപേക്ഷയെ എതിർക്കില്ല. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇക്കാര്യം ഉറപ്പ് നൽകിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.










0 comments