print edition മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസിൽ കയറ്റിവിട്ടു; ജീവൻ നൽകി ജീവൻ രക്ഷിച്ച രാജേഷിനോടും അനാദരവ്'

പരിയാരം /നേമം: കണ്ണൂർ ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ടയാൾക്ക് സ്വന്തം ലൈഫ് ജാക്കറ്റ് നൽകി രക്ഷിച്ച് തിരികെ നീന്തുമ്പോൾ മരിച്ച കല്ലിയൂർ സ്വദേശി രാജേഷിന്റെ മൃതദേഹത്തെ അപമാനിച്ച് സർക്കാർ. പോസ്റ്റുമോർട്ടത്തിനുശേഷം കൃത്യമായി പൊതിഞ്ഞുകെട്ടാതെ(എംബാം ചെയ്യാതെ) മൃതദേഹം മൊബൈൽ മോർച്ചറി സംവിധാനമില്ലാത്ത ആംബുലൻസിൽ കയറ്റിവിട്ടു. നാല് ദിവസം വെള്ളത്തിൽകിടന്ന മൃതദേഹം കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ പയ്യന്നൂർ തഹസിൽദാറും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരും സ ഹായിച്ചില്ല.
പരിയാരത്തുനിന്ന് ചൊവ്വ രാത്രി 8.30നാണ് മൃതദേഹം വിട്ടുനൽകിയത്. എന്നാൽ തഹസിൽദാർ മൊബൈൽ മോർച്ചറി അനുവദിച്ചില്ല. ആശുപത്രി അധികൃതരോടും തഹസിൽദാരോടും സംസാരിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ആംബുലൻസ് കോഴിക്കോട് എത്തിയപ്പോഴേക്കും മൃത ദേഹത്തിൽനിന്ന് ദുർഗന്ധം വമിച്ചു.
തൃശൂർ ചാവക്കാട് എത്തിയപ്പോൾ പൊട്ടിയൊലിച്ചു. തുടർന്ന് ചാവക്കാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ച് വീണ്ടും പൊതിഞ്ഞ് മൊബൈൽ മോർച്ചറി സംവിധാനമുള്ള ആംബുലൻസിൽ കയറ്റി. ഈ ആംബുലൻസ് പന്തളത്തെത്തിയപ്പോൾ കേടുവന്നു. തുടർന്ന് മറ്റൊരു ആംബുലൻസിലാണ് തിരുവനന്തപുരത്തെത്തിച്ചത്.
പുഴയിൽ കാണാതായി നാലുദിവസം കഴിഞ്ഞാണ് രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരത്തുനിന്ന് ബ ന്ധുക്കളെത്തി, തെരച്ചിൽ വേഗത്തിലാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടശേഷമാണ് അധികൃതർ അനങ്ങിയത്.
പരാതി പറയാൻ പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്‌ണനെയടക്കം ബന്ധപ്പെട്ടിട്ടും പ്രതികരിച്ചില്ലെന്ന് ബന്ധുക്കൾ പറ യുന്നു.









0 comments