ad
Deshabhimani

print edition ആനന്ദ് കെ തമ്പി ശിവസേനക്കാരൻ : രാജീവ് ചന്ദ്രശേഖർ ; ബിജെപിയുമായി ബന്ധമുണ്ടെന്ന്‌ ശിവസേന

Rajeev Chandrasekhar
വെബ് ഡെസ്ക്

Published on Nov 17, 2025, 12:45 AM | 1 min read


ഷൊർണൂർ

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ആര്‍എസ്എസ് നേതാവ് ആനന്ദ് കെ തമ്പി ശിവസേനക്കാരനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്‌ രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട്‌ പറഞ്ഞു. 
ആനന്ദിന് ബിജെപി ബന്ധമില്ല. ശിവസേനയിലേക്ക് പോയെന്നാണ് താൻ അറിഞ്ഞത്. മണ്ഡലം കമ്മിറ്റി നിർണയിച്ച സ്ഥാനാർഥി പാനലിൽ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ല. ആത്മഹത്യ സംബന്ധിച്ച്‌ അന്വേഷണം നടത്തുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.


ബിജെപിയുമായി ബന്ധമുണ്ടെന്ന്‌ ശിവസേന

ആനന്ദിന്‌ ബിജെപിയുമായും ആർഎസ്എസുമായും സജീവ ബന്ധമുണ്ടായിരുന്നെന്ന്‌ ശിവസേന സംസ്ഥാന സെക്രട്ടറി പെരിങ്ങമ്മല അജി. ബിജെപി സ്ഥാനാർഥിത്വം നിഷേധിച്ചശേഷമാണ്‌ ശിവസേനയിൽ അംഗത്വമെടുത്തതെന്ന്‌, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്‌ സുരേഷിന്റെ വാദം തള്ളി പെരിങ്ങമ്മല അജി പറഞ്ഞു.
 മത്സരിക്കാൻ തയ്യാറെടുപ്പുകൾ നടത്തി. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കൺവൻഷനും നിശ്ചയിച്ചിരുന്നു. ആത്മവിശ്വാസത്തിലായിരുന്ന ആനന്ദിന്റെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home