print edition ചരിത്രം ലീഗുകാർ തീരുമാനിക്കേണ്ടെന്ന് രാജീവ് ചന്ദ്രശേഖർ

കൊച്ചി : നാടിന്റെ ചരിത്രം തീരുമാനിക്കേണ്ടത് മുസ്ലിം ലീഗല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ലീഗിന് സവർക്കറെ ഇഷ്ടമല്ലെങ്കിൽ ടിപ്പു സുൽത്താന്റെ പുസ്തകം വായിക്കട്ടെയെന്നും കൊച്ചിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി.
മുഖ്യമന്ത്രി വി ഡി സതീശനെ നിയന്ത്രിക്കുന്നത് മുസ്ലിംലീഗാണെന്ന് കരുതി കേരളത്തിൽ അവരുടെ അജൻഡ നടപ്പാക്കാൻ സമ്മതിക്കില്ല.
മുസ്ലിം ലീഗ് കേരള വിദ്യാഭ്യാസമേഖലയിൽ എന്തെങ്കിലും ഗൂഡാലോചന നടത്തിയാൽ ബിജെപി പ്രതികരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.










0 comments