സഹകരണ ജീവനക്കാരുടെ ഉജ്വല രാജ്‌ഭവൻ മാർച്ച്

തിരുവനന്തപുരം
കേന്ദ്രസർക്കാരിന്റെ പുതിയ സഹകരണ നയരൂപീകരണത്തിനെതിരെ കേരള കോ–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ചിൽ പ്രതിഷേധമിരമ്പി. മാർച്ചിനെ തുടർന്ന് നടന്ന ധർണ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്‌തു.
സഹകരണ മേഖലയെ തകര്‍ക്കുന്ന നയരൂപീകരണമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭരണകാലത്തെ നയങ്ങള്‍ക്ക് സമാനമായ നയങ്ങളാണ് ബിജെപി സര്‍ക്കാരും രൂപീകരിക്കുന്നത്. പൊതുമേഖലാ ബാങ്ക് സ്വകാര്യവൽക്കരണവും സ്വകാര്യ ബാങ്കുകളുടെ വിദേശവൽക്കരണവുമാണ് ബിജെപിയുടെ ലക്ഷ്യം. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ സാമ്പത്തികസ്ഥിതി മനസ്സിലാക്കിയാണ് കേന്ദ്രം അതിലേക്ക് നോട്ടമിട്ടിരിക്കുന്നത്. സഹകരണ മേഖലയെ ശക്തിപ്പെടുത്താനല്ല, മറിച്ച് അവയെ സ്വകാര്യ കുത്തകകള്‍ക്ക് ഉപയോഗിക്കാന്‍ പ്രാപ്തമാക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് എസ് പ്രേംലാൽ അധ്യക്ഷനായി. സിഐടിയു ജില്ലാ പ്രസിഡന്റ് ആര്‍ രാമു, സെക്രട്ടറി സി ജയന്‍ ബാബു, യൂണിയൻ ജനറൽ സെക്രട്ടറി എൻ കെ രാമചന്ദ്രൻ, സംസ്ഥാന ട്രഷറർ പി എസ് ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് എസ് ബിന്ദു, സെക്രട്ടറി വി അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.










0 comments