ad
Deshabhimani

print edition ഫീൽഡ്‌ സ്‌റ്റാഫ്‌ തസ്‌തിക പൂർണമായും പുറംകരാർവൽക്കരിക്കാൻ റെയിൽവേ

unskilled workers for railway line patrolling
avatar
അഞ്‌ജുനാഥ്‌

Published on Feb 20, 2026, 01:31 AM | 1 min read


ആലപ്പുഴ

ഫീൽഡ്‌ സ്‌റ്റാഫ്‌ തസ്‌തികകൾ പൂർണമായി പുറംകരാർ നൽകാനുള്ള നീക്കം സജീവമാക്കി റെയിൽവേ. കരാർവൽക്കരണത്തിനുള്ള സാധ്യതകളും അഭിപ്രായങ്ങളുംതേടി റെയിൽവേബോർഡ്‌ വിവിധ സോണുകളിലെ ജനറൽ മാനേജർമാർക്ക്‌ കത്തുനൽകി. അസിസ്‌റ്റന്റ്‌, ടെക്‌നീഷ്യൻ തുടങ്ങിയ ഫീൽഡ്‌ സ്‌റ്റാഫുകളുടെ തസ്‌തികകൾ ഉൾക്കൊള്ളുന്ന ഒന്നുമുതൽ അഞ്ചുവരെ ലെവലുകളിലെ ജീവനക്കാരെയാണ്‌ പൂർണമായും പുറംകരാർവൽക്കരിക്കാനുള്ള നീക്കം നടത്തുന്നത്‌.


സിഗ്‌നൽ, എൻജിനിയറിങ്‌, ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ, ട്രാക്‌ഷൻ തുടങ്ങിയ വിഭാഗങ്ങളിൽ ഇതനുസരിച്ച്‌ കരാർവൽക്കരണം വ്യാപകമാകും. ഇതുകൂടാതെ ആറ്‌, ഏഴ്‌ ലെവലുകളിലുള്ള തസ്‌തികകൾ പുറംകരാർവൽക്കരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ വിശദവിവരങ്ങൾ നൽകാനും സോണൽ ജനറൽ മാനേജർക്ക്‌ നിർദേശമുണ്ട്‌. പുതിയ ലേബർകോഡുകൾ നിലവിൽവന്നശേഷം റെയിൽവേയിൽ കരാർവൽക്കരണ നടപടികൾ ത്വരിതപ്പെടുത്തിയിരിക്കുകയാണ്‌. തിരുവനന്തപുരം ഡിവിഷനിൽ അടക്കം ലെവൽക്രോസുകളിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നത്‌ വ്യാപകമാക്കി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home