print edition കരാർ തൊഴിലാളികളുടെ ജോലി ഉറപ്പാക്കണം; റെയിൽവേ കോൺട്രാക്ട് ലേബേഴ്സ് യൂണിയൻ

റെയിൽവേ കോൺട്രാക്ട് ലേബേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു.

സ്വന്തം ലേഖകൻ
Published on Oct 10, 2026, 12:00 AM | 1 min read
അമ്പലപ്പുഴ : കരാർ തൊഴിലാളികളുടെ ജോലി ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്ന നടപടി കോൺട്രാക്‌ടർമാർ അവസാനിപ്പിക്കണമെന്ന് റെയിൽവേ കോൺട്രാക്ട് ലേബേഴ്സ് യൂണിയൻ (സിഐടിയു)എട്ടാമത് സംസ്ഥാന സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാർ രാജി വയ്‌ക്കണം. ഡിസംബർ ഒന്ന്, രണ്ട് തീയതികളിലെ ഒക്കുപൈ പാർലമെന്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമ്മേളനം സമാപിച്ചു.
കെ കെ രാമചന്ദ്രൻ, ഡി കെ ഷാജു നഗറിൽ (പറവൂർ ഇ എം എസ് കമ്യൂണിറ്റി ഹാളിൽ) ചേർന്ന സമ്മേളനം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനംചെയ്‌തു. കരാർ തൊഴിലാളികളെ ഒഴിവാക്കി യന്ത്രവൽക്കരണത്തിലൂടെ തൊഴിൽ ചൂഷണം നടത്തുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് കെ എൻ ഗോപിനാഥ് പറഞ്ഞു. ഉള്ള തൊഴിൽ വീതംവച്ച് നൽകി തൊഴിലില്ലായ്‌മ വർധിപ്പിക്കുന്നു.
യൂണിയൻ സംസ്ഥാന പ്രസിഡന്റ് ടി കെ അച്യുതൻ അധ്യക്ഷനായി. എം എം ജോണി രക്തസാക്ഷി പ്രമേയവും കെ ആർ ഭരതൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി കെ ജെ ഐസക് റിപ്പോർട്ട് അവതരിപ്പിച്ചു. എം എം ജോണി, കെ മോഹനൻ, എ മഹേന്ദ്രൻ, വി സി ബെന്നി, എം സി വിബി, എൻ രവികുമാർ, ആർ ജി പിള്ള, പി പി പവനൻ, വി കെ ബൈജു എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ സി ഷാംജി സ്വാഗതം പറഞ്ഞു.
ടി കെ അച്യുതൻ പ്രസിഡന്റ്, കെ ജെ ഐസക് ജനറൽ സെക്രട്ടറി
ടി കെ അച്യുതൻ, കെ ജെ ഐസക്
റെയിൽവേ കോൺട്രാക്ട് ലേബേഴ്സ് യൂണിയൻ സിഐടിയു സംസ്ഥാന പ്രസിഡന്റായി ടി കെ അച്യുതനെയും ജനറൽ സെക്രട്ടറിയായി കെ ജെ ഐസക്കിനെയും സമ്മേളനം തെരഞ്ഞെടുത്തു. എം എം ജോണിയാണ് ട്രഷറർ. എ വി ചന്ദ്രൻ, സി എം രാധാകൃഷ്‌ണൻ, എ മഹേന്ദ്രൻ, ഭാസ്‌കരൻ (വൈസ്‌പ്രസിഡന്റുമാർ), കെ ജെ ഐസക് (ജനറൽ സെക്രട്ടറി), പി കെ മോഹനൻ, കെ ആർ ഭരതൻ, അനിൽകുമാർ, വി സി ബെന്നി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.









0 comments